---
title: "വയത്തൂർ കോളിത്തട്ടിലെ ക്വാറി പ്രവർത്തനം നിർത്താൻ ഇരിട്ടി തഹസിൽദാരുടെ നോട്ടീസ്"
english_title: "Quarry Operation Halted at Vayathur Kolithattu, Iritty Tahsildar Issues Notice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377371/vayathur-kolithattu-quarry-halted-iritty-notice`"
published_at: "2026-08-08T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a769650f2308_1000220350.jpg"
keywords: ["Vayathur", "Kolithattu", "Quarry", "Iritty", "Tahsildar", "Illegal Mining"]
---

# വയത്തൂർ കോളിത്തട്ടിലെ ക്വാറി പ്രവർത്തനം നിർത്താൻ ഇരിട്ടി തഹസിൽദാരുടെ നോട്ടീസ്

> **Lead Summary:** **ഇരിട്ടി**: താലൂക്കിലെ വയത്തൂർ കോളിത്തട്ട് മേഖലയിലെ ക്വാറി/ക്രഷർ പ്രവർത്തനം നിർത്തിവയ്ക്കാൻ തഹസിൽദാർ നോട്ടീസ് നൽകി. ക്വാറി മൂലമുള്ള മലിനീകരണവും അപകടാവസ്ഥയും സംബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

## Article Content

**ഇരിട്ടി**: താലൂക്കിലെ വയത്തൂർ കോളിത്തട്ട് മേഖലയിലെ ക്വാറി/ക്രഷർ പ്രവർത്തനം നിർത്തിവയ്ക്കാൻ തഹസിൽദാർ നോട്ടീസ് നൽകി. ക്വാറി മൂലമുള്ള മലിനീകരണവും അപകടാവസ്ഥയും സംബന്ധിച്ച് പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

നടത്തിയ അന്വേഷണത്തിൽ ക്വാറി അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ മുൻനിർത്തിയാണ് നോട്ടീസ് നൽകിയത്. ദുരന്തനിവാരണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് നോട്ടീസ്.

ക്വാറി പ്രവർത്തനം നിർത്തിയില്ലെങ്കിൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് സ്ഥാപനത്തിനെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി. നേരത്തേ അനധികൃതമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തുന്നതായും കരിങ്കല്ല് കടത്തുന്നതായും കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ക്വാറിയുടെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377371/vayathur-kolithattu-quarry-halted-iritty-notice`)